# Malayala Thilakkam- Session 2

## പ്രവർത്തനം 1

##### ആകാശം, കര, കടൽ കളി

കുട്ടികളെ മൂന്നോ നാലോ വരികളിൽ നിർത്തുന്നു. ഓരോ വരിയിലും തുല്യ എണ്ണം വരത്തക്കവണ്ണം നിറുത്തണം. കൈ മുന്നോട്ടു നീട്ടിയാൽ മുന്നിൽ നിൽക്കുന്ന ആളെ സ്പർശിക്കരുത് ആകാശം എന്നു പറയുമ്പോൾ കൈകൾ ഉയർത്തണം, കര എന്നു പറയുമ്പോൾ കൈകൾ നീട്ടണം, കടൽ എന്നു പറയുമ്പോൾ കൈകൾ താഴ്ത്തി ശരീരത്തോട് ചേർത്ത് പിടിക്കണം.

ടീച്ചറും കുട്ടികളും വളരെ വേഗത്തിൽ ഈ പ്രവർത്തനം ചെയ്യുന്നു. ഇടയ്ക്ക് ക്രമം തെറ്റിച്ചുപറയണം. (ആകാശം, കര,കടൽ, ആകാശം, കടൽ,...) ക്രമം തെറ്റിച്ചു പറയുമ്പോൾ കൈകൾ അതനുസരിച്ച്

ചലിപ്പിക്കാത്തവർ ഔട്ടാകുന്നു. (ഇരിക്കുന്നു). അവസാനത്തെ ആളെ കണ്ടെത്തുന്നതു വരെ കളി തുടരണം. കളി തീർന്നാൽ കുട്ടികൾ അവരവർ നിന്ന സ്ഥലത്തു തന്നെ ഇരിക്കണം.

## പ്രവർത്തനം 2

##### മരവും കുട്ടിയും (ടീം സ്പിരിറ്റ് )

**വ്യവഹാരരൂപം: സംഭവവിവരണം**

**പ്രക്രിയ:**

**[https://youtu.be/GPeeZ6viNgY?si=dW7\_dPkNelUofAFP](https://youtu.be/GPeeZ6viNgY?si=dW7_dPkNelUofAFP)**

വീഡിയോ പ്രദർശിപ്പിക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച മുഹൂർത്തങ്ങളിൽ നിശ്ചലമാക്കുന്നു. അപ്പോഴത്തെ രംഗത്തെ ആസ്പദമാക്കി കൃത്യതയുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നു. കുട്ടികൾ ഉത്തരം പറയുന്നു. ടീച്ചർ ആവർത്തിക്കുന്നു. അത് കുട്ടികൾ എഴുതുന്നു. എല്ലാവരും വാക്യം എഴുതി പൂർത്തീകരിച്ച ശേഷം അദ്ധ്യാപിക ചാർട്ടിൽ ഓരോ അക്ഷരത്തിന്റേയും വടിവ്, ഉച്ചാരണം എന്നിവ വ്യക്തമാകും വിധം വാക്യം സാവധാനം പറഞ്ഞെഴുതുന്നു. ടീച്ചർ എഴുതിയതിനു ശേഷം കുട്ടികൾ അവർ എഴുതിയതുമായി പൊരുത്തപ്പെടുത്തുന്നു. ശരിയായി എഴുതിയിട്ടുണ്ടെങ്കിൽ ശരിയിടുക വ്യത്യാസമുണ്ടെങ്കിൽ ആ വാക്യത്തിനു /വാക്കിനു ചുറ്റും വട്ടം വരച്ച് ശരിയായ രീതിയിൽ അടുത്ത വരിയിൽ വാക്യം മാറ്റി എഴുതണം.

വെട്ടാനോ തുടയ്ക്കാനോ പാടില്ല. റബർ ഉപയോഗിക്കരുത് എന്ന് നിർദ്ദേശിക്കണം.

തെറ്റുകളെ കൂട്ടിലാക്കിയാൽ പിന്നെ തുറന്നുവിടില്ല എന്നു തീരുമാനിക്കണം.

**ഉന്നയിക്കേണ്ട ചോദ്യങ്ങൾ**

**![](https://lh7-rt.googleusercontent.com/docsz/AD_4nXd0c4FAxxyX-0Gll24JCZs-6MeodaXZtbhE8OAM7fv9NuvE3cT94RaKLQwZGPZ_0e_T0Uxj24TlLbTQU8LqPwxrBJHCF7q4iPsImiU7XxPGdIn_2s5gASCzz_RTEWPDHxAGThq6Ac3aMS-w0C6unkk?key=YsDOMbDhGkOV2u9HA4zZ0Q)**

****![](https://lh7-rt.googleusercontent.com/docsz/AD_4nXdpusOGwISSh-JFA9FuHJQKlPfQXXiqeIgG0oQi0NdnfADlFRVE13ZHvguudl8t3HTlZtUV55d5HRVY-K9Vv3jQLBINJ5c_FmVoRdi6GUiIoH0kGDBJ4H0537GOe3zwfBjo8-F-bPpBNK9p9-Q_j8Y?key=YsDOMbDhGkOV2u9HA4zZ0Q)****